ആറ്റിങ്ങൽ: ജില്ലയിൽ ഉൽപ്പാദിപ്പിക്കുന്ന കയറിനെ പ്രത്യേക ഉൽപ്പന്നമായിക്കണ്ട് പ്രത്യേക പാക്കേജ് അനുവദിക്കണമെന്ന് ട്രാവൻകൂർ കയർ തൊഴിലാളി യൂണിയൻ വാർഷിക സമ്മേളനം ആവശ്യപ്പെട്ടു.
സിപിഎം കേന്ദ്ര കമ്മിറ്റിയംഗം ഡോ. ടി.എം.തോമസ് ഐസക്ക് പ്രതിനിധി സമ്മേളനം ഉദ്ഘാടനം ചെയ്തു. ട്രാവൻകൂർ കയർ തൊഴിലാളി യൂണിയൻ പ്രസിഡന്റ് ആർ. സുഭാഷ് അധ്യക്ഷത വഹിച്ചു. സ്വാഗത സംഘം ചെയർമാൻ എം.ജലീൽ സ്വാഗതം പറഞ്ഞു.
ജനറൽ സെക്രട്ടറി അഡ്വ.എൻ.സായികുമാർ റിപ്പോർട്ട് അവതരിപ്പിച്ചു. സിബി ചന്ദ്രബാബു, ആർ. രാമു, കെ.ഗണേശൻ, ടി.കെ.ദേവകുമാർ, വേങ്ങോട് മധു എന്നിവർ പ്രസംഗിച്ചു.